ചൈനയില്‍ വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു. നിസാര പരുക്കുകളോടെ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് തീപിടിച്ചത്. ടേക്ക് ഓഫിന്റെ സമയത്ത് റണ്‍വേയില്‍ നിന്ന് തെന്നിമാറിയതോടെയാണ് വിമാനത്തിന് തീപിടിച്ചത്.
113 യാത്രക്കാരും 9 ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ് കിംഗില്‍ നിന്ന് ടിബറ്റിലെ നൈന്‍ചിയിലേക്ക് പോകുകയായിരുന്നു വിമാനം. തീപിടിച്ചതോടെ യാത്രക്കാരെ പെട്ടന്ന് മാറ്റിയതോടെ വന്‍ ദുരന്തം ഒഴിവായി.
Story Highlights: plane caught fire china
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!