ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു

ബാസ്‌കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മൊഴികള്‍ പരിശോധിക്കാനുണ്ടെന്ന് സംഘത്തലവന്‍ സഞ്ജയ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. അന്വേഷണത്തില്‍ ഇതുവരെ തെളിവുകളൊന്നും കണ്ടെത്താനായില്ല. ലിതാരയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. ഇതിനായി വിദഗ്ധരുടെ സഹായം തേടുമെന്നും അന്വേഷണ സംഘത്തലവന്‍ പറഞ്ഞു. ട്വന്റിഫോറിന്റെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെ അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് ട്വന്റിഫോറിനോട് പറഞ്ഞു.
ലിതാരയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്‌ന ഹൈക്കോടതിയില്‍ ലോക് താന്ത്രിക് ജനാദള്‍ സെക്രട്ടറി സലിം മടവൂര്‍ ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കോച്ച് രവി സിംഗിന്റെ ശാരീരിക, മാനിസിക പീഡനം മൂലമാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ലിതാരയുടെ മരണത്തിലെ ദുരൂഹത ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നത്.
Read Also: കഴുത്തില്‍ ഷോള്‍ മുറുക്കി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ഭര്‍ത്താവ്
അതേസമയം കോച്ചില്‍ നിന്നുള്ള പെരുമാറ്റം തന്നെയാണ് മകളുടെ മരണത്തിന് കാരണമെന്ന് ലിതാരയുടെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസില്‍ നിന്ന് ഇതുവരെ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്നും പിതാവ് കരുണന്‍ പറഞ്ഞു.
Story Highlights: special team will investigate lithara case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here