Advertisement

5000 കോടി രൂപ വായ്പയെടുക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

3 days ago
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിന് വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 5000 കോടി രൂപ കടമെടുക്കാനാണ് അനുമതി നൽകിയത്. സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ ഈ വർഷത്തേക്കുള്ള വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. അടുത്ത മാസം മുതൽ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു.

കേരളം ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ എല്ലാ അർത്ഥത്തിലും ഞെരുക്കുകയാണെന്നാണ് മന്ത്രിസഭാ യോ​ഗത്തിൽ മന്ത്രി പറഞ്ഞത്. പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന്കടമെടുപ്പിനുള്ള അനുമതി കേന്ദ്രം പരമാവധി വൈകിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Read Also: കേരളം ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; കെഎൻ ബാല​ഗോപാൽ

കി​ഫ്​​ബി, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വ​ഴി എ​ടു​ക്കു​ന്ന ക​ട​ങ്ങ​ളും ​സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ്​ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മായാ​ണ്​ പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന്കടമെടുപ്പിനുള്ള അനുമതി വൈ​കു​​ന്ന​തെ​ന്ന് ആക്ഷേപമുണ്ടായിരുന്നു. ​കൊ​വി​ഡ്​ കാ​ല​ത്ത്​ അ​നു​വ​ദി​ച്ച അ​ധി​ക വാ​യ്പ​യു​ടെ കാ​ര്യ​ത്തി​ലും വ്യ​ക്ത​ത ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പൊ​തു​വി​പ​ണി​യി​ൽ​ നിന്ന് ക​ട​മെ​ടു​ക്കാ​ൻ അ​നു​മ​തി വൈ​കു​ന്ന​ത്​ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ സം​സ്ഥാ​ന​ത്തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. ഏ​പ്രി​ലി​ൽ 1000 കോ​ടി​യും മേ​യി​ൽ ര​ണ്ടു ത​വ​ണ​യാ​യി 3000 കോ​ടി​യു​മാ​ണ്​ വാ​യ്പ എ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​യൊ​ന്നും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ട്ര​ഷ​റി നി​യ​ന്ത്ര​ണം അ​ട​ക്കം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ്​ പി​ടി​ച്ചു നി​ന്ന​ത്.

Story Highlights: Central Government allows Kerala to borrow Rs 5,000 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement