2012ലെ ഐതിഹാസിക ഗോൾ; അഗ്യൂറോയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി സിറ്റി

സെർജിയോ അഗ്യൂറോയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. 2012ലെ പ്രീമിയർ ലീഗ് കിരീടം സിറ്റിയ്ക്ക് സ്വന്തമാക്കിക്കൊടുത്ത ഐതിഹാസിക ഗോളിൻ്റെ ഓർമക്കായാണ് അർജൻ്റൈൻ താരത്തിൻ്റെ പ്രതിമ സിറ്റി തങ്ങളുടെ സ്റ്റേഡിയത്തിൻ്റെ പുറത്ത് സ്ഥാപിക്കാനൊരുങ്ങുന്നത്. 93ആം മിനിട്ടിൽ ക്യുപിആറിനെതിരെ അഗ്യൂറോ നേടിയ ഗോളിലാണ് 1968നു ശേഷം സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്.
സിറ്റിക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സെർജിയോ അഗ്യൂറോ. കഴിഞ്ഞ സീസണിൽ ബാഴ്സയിലെത്തിയ താരം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡിസംബറിൽ വിരമിച്ചു.
Story Highlights: Manchester City Sergio Aguero Statue
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here