Advertisement

ദാവൂദ് ഇബ്രാഹിം സംഘത്തിലെ 2 പേരെ എൻഐഎ അറസ്റ്റ് ചെയ്തു

May 13, 2022
Google News 2 minutes Read

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഗുണ്ടാ നേതാവ് ഛോട്ടാ ഷക്കീലിന്റെ അനുയായികളാണ് പിടിയിലായത്. 4 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.

ആരിഫ് അബൂബക്കർ ഷെയ്ഖ് (59), ഷബീർ അബൂബക്കർ ഷെയ്ഖ് (51) എന്നിവരുടെ അറസ്റ്റ് ഇന്നലെയാണ് എൻഐഎ രേഖപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികൾ മുംബൈയിലെ അന്ധേരി (പടിഞ്ഞാറ്) സ്വദേശികളാണ്. ഇവരെ വെള്ളിയാഴ്ച എൻഐഎ കോടതിയിൽ ഹാജരാക്കും. മുംബൈയിലും മീരാ ഭയന്ദറിലും 29 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുകയും, 21 പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

ആയുധക്കടത്ത്, മയക്കുമരുന്ന്-ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ കറൻസി പ്രചാരം, തീവ്രവാദ ഫണ്ടിംഗ് എന്നിവയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഫെബ്രുവരിയിൽ ഇബ്രാഹിം, സഹോദരൻ അനീസ്, ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്നിവർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ പാക്സിതാനിൽ നിന്ന് അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ പ്രവർത്തിപ്പിക്കുന്ന ഷക്കീലിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Story Highlights: nia arrests two for alleged links with dawood ibrahims gang

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here