Advertisement

എത്തിഹാദ് സ്റ്റേഡിയത്തിനു പുറത്ത് അഗ്യൂറോയുടെ പ്രതിമ അനാഛാദനം ചെയ്തു

May 13, 2022
Google News 1 minute Read

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ട് എത്തിഹാദ് സ്റ്റേഡിയത്തിനു പുറത്ത് മുൻ താരം സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാഛാദനം ചെയ്തു. 2012ലെ പ്രീമിയർ ലീഗ് കിരീടം സിറ്റിയ്ക്ക് സ്വന്തമാക്കിക്കൊടുത്ത ഐതിഹാസിക ഗോളിൻ്റെ ഓർമക്കായാണ് അർജൻ്റൈൻ താരത്തിൻ്റെ പ്രതിമ സ്റ്റേഡിയത്തിനു പുറത്ത് സ്ഥാപിച്ചത്. 93ആം മിനിട്ടിൽ ക്യുപിആറിനെതിരെ അഗ്യൂറോ നേടിയ ഗോളിലാണ് 1968നു ശേഷം സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്.

സിറ്റിക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സെർജിയോ അഗ്യൂറോ. കഴിഞ്ഞ സീസണിൽ ബാഴ്സയിലെത്തിയ താരം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡിസംബറിൽ വിരമിച്ചു.

Story Highlights: sergio aguero statue etihad stadium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here