Advertisement

ശ്രീനിവാസൻ വധക്കേസ്; ആയുധങ്ങൾ എത്തിച്ച കാർ പൊലീസ് കണ്ടെത്തി

May 14, 2022
Google News 1 minute Read

ശ്രീനിവാസന്റെ കൊലപാതകത്തിൽ കൃത്യത്തിനായി ആയുധങ്ങൾ എത്തിച്ച കാർ പൊലീസ് കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് കണ്ടെത്തിയത്. കൊലയാളികൾക്ക് ആയുധം എത്തിച്ചു നൽകിയത് ഈ കാറിൽ ആണ്. എന്നാൽ കാർ ഓടിച്ച ആളെ കണ്ടെത്താനായിട്ടില്ല.

ശ്രീനിവാസൻ കൊലക്കേസിൽ നേരത്തെ അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ജിഷാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സഞ്ജിത് കൊലക്കേസിലും ജിഷാദിനെ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാകും സ‍ഞ്ജിത് കൊലക്കേസിലെ അറസ്റ്റ് രേഖപ്പെടുത്തുക. എന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.ഇയാൾ പല സാഹചര്യങ്ങളിൽ പ്രതികൾക്ക് സഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

സുബൈർ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയ സംഘത്തിലെ ഒരാളാണ് ജിഷാദ്. 2017 മുതൽ ഫയർഫോഴ്‌സിൽ ജോലി ചെയ്തു വരികയാണ് കൊടുവായൂർ സ്വദേശി ജിഷാദ്.
ശ്രീനിവാസൻ കൊലക്കേസിൽ ജിഷാദുമായി നേരത്തെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റിനു പിന്നാലെ, ജിഷാദിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Read Also: ശ്രീനിവാസൻ വധക്കേസിൽ പ്രതിയായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്‍പെൻഷൻ

അതേസമയം സഞ്ജിത്ത് കൊലക്കേസിൽ തന്നെ അറസ്റ്റിലായ ബാവയെ പൊലീസ് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കൊലപാതകത്തിൻ്റെ മുഖ്യ സൂത്രധാരകരിൽ ഒരാളാണ് ആലത്തൂർ സർക്കാർ യുപി സ്കൂളിലെ അധ്യാപകനായിരുന്ന ബാവ. എന്നാണ് അന്വേഷണസംഘം പറയുന്നത്.

Story Highlights: Srinivasan murder case Police found car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here