Advertisement

വീട്ടിൽ വളർത്താൻ 10 ലക്ഷം കഞ്ചാവുതൈകൾ; നാണ്യവിളയായി പ്രോത്സാഹിപ്പിക്കുമെന്ന് തായ് സർക്കാർ

May 14, 2022
Google News 2 minutes Read

വീടുകളിൽ കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിൻ്റെ ഭാഗമായി 10 ലക്ഷം കഞ്ചാവ് തൈകൾ സൗജന്യമായി വിതരണം ചെയ്യാൻ തായലൻഡ് സർക്കാർ. ജൂണിൽ രാജ്യത്തുടനീളമുള്ള വീടുകളിൽ പത്ത് ലക്ഷം കഞ്ചാവ് ചെടികൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിൻ ചർൺവിരാകുൽ പറഞ്ഞു.

കഞ്ചാവിനെ നാണ്യവിളയായി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വീടുകളിൽ കഞ്ചാവ് വളർത്താനുള്ള അനുവാദം നൽകാനുള്ള തീരുമാനത്തിലേക്ക് എത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്. 2018-ലാണ് ഇവിടെ മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്നത്. അങ്ങനെ ചെയ്യുന്ന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ ആദ്യത്തെ രാജ്യമായി തായ്‍ലാൻഡ് ഇതോടെ മാറി.

അടുത്തമാസം ചെടികൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കും. കൂടാതെ, താമസക്കാർക്ക് അവരുടെ സ്വന്തം ഉപയോ​ഗത്തിനോ അല്ലെങ്കിൽ ചെറുകിട വാണിജ്യ സംരംഭത്തിന്റെ ഭാ​ഗമായോ കഞ്ചാവ് കൃഷി ചെയ്യാം. വൻകിട ബിസിനസുകൾക്ക് ഇപ്പോഴും സർക്കാർ അനുമതി ആവശ്യമാണ്.

മെഡിക്കൽ ആവശ്യങ്ങൾക്കുള്ള കഞ്ചാവ് വീട്ടിൽ വളർത്താൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ തായ് സർക്കാർ ഉദ്ദേശിക്കുന്നത്. അങ്ങനെ വളർന്നുവരുന്ന കഞ്ചാവ് വ്യവസായത്തിലൂടെ ഓരോ വർഷവും നൂറുകണക്കിന് മില്ല്യൺ ഡോളർ സമ്പാദിക്കാനാവും എന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഒപ്പം തന്നെ അന്തർദേശീയതലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുക, മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട് തായ് സർക്കാരിന്.

Read Also: കഞ്ചാവ് വിൽപ്പന എക്സൈസുകാർക്ക് ചോർത്തി നൽകിയെന്നാരോപിച്ച് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

പ്രാദേശിക അധികൃതരെ വിവരം അറിയിച്ചുകൊണ്ട് ജൂൺ 9 മുതലാണ് കഞ്ചാവ് വീട്ടിൽ വളർത്താനാവുക. വീട്ടിൽ വളർത്തുന്ന കഞ്ചാവ് നിർബന്ധമായും മെഡിക്കൽ ​ഗ്രേഡ് ആയിരിക്കണം. എക്സ്ട്രാക്ട് ചെയ്‍തെടുക്കുന്നവയിൽ 0.2 ശതമാനത്തിൽ കൂടുതൽ ടിഎച്ച്‍സി അടങ്ങുന്നത് നിയമവിരുദ്ധമായി തന്നെ തുടരും.

Story Highlights: Thailand will distribute 1 million cannabis plants to households

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here