Advertisement

ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയത്തെ ചെറുക്കാൻ യുവാക്കൾക്ക് കഴിയും; വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറെന്ന് രാഹുൽ ഗാന്ധി

May 15, 2022
Google News 2 minutes Read

യുവാക്കൾക്ക് സംഭരണം, രാജ്യവ്യാപകമായി ജനസമ്പർക്ക പരിപാടി നടത്തുമെന്ന് രാഹുൽ ഗാന്ധി. ബിജെപിക്കും ആര്‍എസ്എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്ന് രാഹുല്‍ ഗാന്ധി ചിന്തന്‍ ശിബിരത്തില്‍ പറഞ്ഞു. ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതിനാല്‍ ഭയമില്ല. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം.(congress chintan shivir rahul gandhi against bjp)

നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ഒക്ടോബറിൽ ജൻ ജാഗരൺ യാത്ര നടത്തും. യുവനിര നേതൃത്വം ഏറ്റെടുത്ത് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകണം. ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയത്തെ ചെറുക്കാൻ യുവാക്കൾക്ക് കഴിയും. വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറെന്ന് രാഹുൽ ഗാന്ധി.

Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…

നേതാക്കള്‍ എല്ലാവരും ജനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ല, വിയര്‍പ്പൊഴുക്കണം. കോണ്‍ഗ്രസിന്റെ മുന്നോട്ടുപോക്കിന് കര്‍മപദ്ധതി തയാറാണ്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. പരിചയസമ്പന്നരെ മാറ്റിനിര്‍ത്തില്ലെന്നും രാഹുലിന്‍റെ ഉറപ്പ്.

ഇതിനിടെ, കോണ്‍ഗ്രസിനെ ശാക്തീകരിക്കാന്‍ 20 നിര്‍ദേശങ്ങള്‍ക്ക് പ്രവര്‍ത്തകസമിതി അംഗീകാരം. കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ പകുതി 50 വയസില്‍ താഴെ ഉളളവര്‍ക്ക് നല്‍കും. ഒരു കുടുംബം ഒരു ടിക്കറ്റ് പ്രവര്‍ത്തകസമിതിയില്‍ അംഗീകാരം.

Story Highlights: congress chintan shivir rahul gandhi against bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here