Advertisement

‘ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്ത’ : പി.കെ കുഞ്ഞാലിക്കുട്ടി

May 15, 2022
Google News 2 minutes Read
pl kunhalikutty supports samastha

പെൺ വിലക്ക് വിവാദത്തിൽ സമസ്തയെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി. ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. സമസ്തയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറയുന്നു. ( pl kunhalikutty supports samastha )

‘ചരിത്രം അറിയാവുന്നവർക്ക് അറിയാം. മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും വലിയ മുന്നേറ്റമുണ്ടാക്കി. അവർ എഞ്ചിനിയറിംഗ് കോളജുകൾ പോലും സ്ഥാപിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഘടനയെ വടി കിട്ടുമ്പോഴേക്കും അടിക്കേണ്ട കാര്യമില്ല. ദിവസങ്ങളോളം ആ വിവാദം ഇങ്ങനെ കൊണ്ടുനടക്കുന്നത് അത്ര ഭംഗിയല്ല’- കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മെയ് 9ന് പെരിന്തൽമണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്തര നേതാവിന്റെ അധിക്ഷേപം. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാർ സംഘാടകർക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെൺകുട്ടിക്ക് പകരം രക്ഷിതാവിനോട് വരാൻ പറയാനും ആവശ്യപ്പെടുന്നുണ്ട്.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് ഉപകാരം നൽകുന്നത്. പെൺകുട്ടി വേദിയിലെത്തി ഉപഹാരം വാങ്ങിയതിന് പിന്നാലെയാണ് സമസ്ത നേതാവിന്റെ ശകാരവാക്കുകൾ ഉണ്ടായത്. എം.ടി അബ്ദുല്ല മുസ്ല്യാരുടെ പ്രവർത്തിയെ വിമർശിച്ച് വീഡിയോക്ക് താഴെ സമസ്ത പ്രവർത്തകർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അബ്ദുല്ല മുസ്ല്യാരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ വിമർശനമാണ് വരുന്നത്.

Story Highlights: pl kunhalikutty supports samastha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here