വാറണ്ടോ അറിയിപ്പോ ഇല്ല; സുവേന്ദു അധികാരിയുടെ ഓഫിസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

നന്ദിഗ്രാമിലെ തന്റെ ഓഫിസില്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. യാതൊരു അനുമതിയോ വാറണ്ടോ ഇല്ലാതെയാണ് പൊലീസ് വന്നതെന്നും മജിസ്‌ട്രേറ്റ് പോലും എത്തിയിരുന്നില്ലെന്നും പൊലീസ് അക്രമം കാട്ടിയെന്നും സുവേന്ദു അധികാരി പറഞ്ഞു. പ്രതിപക്ഷത്തിനെതിരായി പൊലീസിന്റെ നഗ്നമായ ദുരുപയോഗമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
സംഭവത്തില്‍ പ്രതിഷേധമറിയിച്ചതോടെ, ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ചീഫ് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സുവേന്ദു അധികാരിയുടെ എംഎല്‍എ ഓഫിസിലും പുറത്തുമുള്ള മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ഇന്ന് രാത്രി 10 മണിക്ക് മുന്‍പായി ഹാജരാക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. സംഭവത്തില്‍ ഗവര്‍ണര്‍ ആശങ്കയറിക്കുകയും ചെയ്തു.
സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് ഏജന്റ് മേഘ്‌നാഥ് പോളുമായി ബന്ധപ്പെട്ട ഒരു കേസിന്റെ ഭാഗമായാണ് പശ്ചിമ ബംഗാള്‍ പൊലീസ് നന്ദിഗ്രാമിലെ എംഎല്‍എ ഓഫിസില്‍ പരിശോധന നടത്താനെത്തിയത്.
മേഘ്‌നാഥ് പോളിന്റെ വീട്ടില്‍ ആദ്യം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പൊലീസ് നടത്തിയത് അതിക്രമമാണെന്നും പൊലീസ് സേനയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്‌തെന്നും സുവേന്ദു അധികാരി പറഞ്ഞു.
Story Highlights: police raid in suvendhu adhikar’s office governor asks report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here