കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ( kerala dam security threat IB report )
ചെറുതും വലുതുമായ 14 ഡാമുകൾക്കാണ് സുരക്ഷാ ഭീഷണി. റിപ്പോർട്ട് വന്നതിനെ തുടർന്ന് ഇടുക്കി റിസർവോയറിനും അനുബന്ധ ഡാമുകൾക്കും അടിയന്തരമായി സുരക്ഷ കൂട്ടാൻ ആലോചനയുണ്ട്. വിഷയത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.
വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ 14 ഡാമുകളിലേക്കും ഡിപ്ലോയ്‌മെന്റുണ്ടാകും. സായുധ പൊലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുക.
Story Highlights: kerala dam security threat IB report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here