Advertisement

നേപ്പാളിലെ ജനതയ്ക്കൊപ്പം ചേരാനായതിൽ സന്തോഷം; നരേന്ദ്രമോദി

May 16, 2022
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച്ച നടത്തി. ജലവൈദ്യുതി, വികസനം തുടങ്ങി വിവിധ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്ന വിഷയത്തിലാണ് ചർച്ച നടന്നത്. അടുത്തിടെ ഒപ്പുവച്ച ഉഭയകക്ഷി കരാറുകൾ സംബന്ധിച്ച് അവലോകനവും നടന്നു. ബുദ്ധ പൂർണിമ ദിനത്തിൽ നേപ്പാളിലെ ജനതക്കൊപ്പം ചേരാനായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Read Also: നേപ്പാളിലെ ലുംബിനിയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തിയ പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം ഇരു നേതാക്കളും ചേർന്ന് നിർവഹിക്കും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2014ന് ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്. ലുംബിനിയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.

നേപ്പാള്‍ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ ഒരു മാസം മുൻപ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമായിരുന്നു ഇത്. ഇരു രാജ്യങ്ങൾക്കുമിടയിലെ പരസ്പര വിശ്വാസവും നയതന്ത്ര ബന്ധങ്ങളും മെച്ചപ്പെടുത്താൻ സന്ദർശനം സഹായിച്ചുവെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ.

Story Highlights: Narendra Modi meets Nepal Prime Minister Sher Bahadur Deuba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here