ഉംറ തീർത്ഥാടനം; വിസ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച

വിസക്കുള്ള അപേക്ഷ തിങ്കളാഴചവരെ മാത്രമെ സ്വീകരിക്കുകയുള്ളൂ എന്നാണ് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഹജജ് കര്‍മ്മത്തിനുശേഷമായിരിക്കും പുതിയ ഉംറ സീസണ്‍ ആരംഭിക്കുക. നിലവിലെ ഹജജ് സീസണ്‍, ഇന്ന് അവസാനമായി സ്വീകരിക്കുന്ന അപക്ഷേകര്‍ ഉംറ ചെയ്ത് മടങ്ങുന്നതോടെ അവസാനിക്കും. അതിനുശേഷം ഹജജ് കര്‍മ്മത്തിനുള്ള സൗകര്യങ്ങളൊരുക്കുന്ന തിരക്കിലായിരിക്കും അധികൃതര്‍.
ഹജജ് കര്‍മ്മത്തിനുള്ള പെര്‍മിറ്റിനായുള്ള വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്ന് അധികൃതര്‍ നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജിജിന് അനുമതി ഉണ്ടാകുക.
Read Also: ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേ ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ മലയാളി മരിച്ചു
കൊവിഡ് വ്യാപനത്തിനുമുമ്പ് ഇത്തരമൊരു നിബന്ധന ഉണ്ടായിരുന്നില്ല. അതേസമയം ഹജജ് തീര്‍ത്ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പേടുത്ത പി.സി.ആര്‍ പരിശോധനാഫലവും നിര്‍ബന്ധമാണ്.
Story Highlights: UAE: Umrah pilgrims flock to Saudi during Ramadan after eased visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here