ഗ്യാന്‍വാപി മസ്ജിദ് മേഖലയില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം സീല്‍ ചെയ്ത് ജില്ലാ ഭരണകൂടം

വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് മേഖലയില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം സീല്‍ ചെയ്ത് ജില്ലാ ഭരണകൂടം. വാരണാസി സിവില്‍ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റിന്റെ നടപടി. മസ്ജിദിലെ അവസാന ദിവസത്തെ സര്‍വേ നടപടിക്ക് ശേഷമാണ് പരിസരത്തെ കിണറില്‍ ശിവലിംഗം കണ്ടെത്തിയതായി ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ അവകാശപ്പെട്ടത്. പിന്നാലെ മേഖല സീല്‍ ചെയ്യാന്‍ സിവില്‍ കോടതി ഉത്തരവിടുകയായിരുന്നു. സര്‍വേ നടപടികള്‍ പൂര്‍ത്തിയായെന്നും, റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കുമെന്നും കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ പറഞ്ഞു. മേഖലയില്‍ വന്‍ സുരക്ഷാസന്നാഹം തുടരുകയാണ്. അതേസമയം, സര്‍വേ നടപടി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലഘട്ടത്തില്‍, സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചു പള്ളി നിര്‍മിച്ചുവെന്ന വിവാദമാണ് തുടരുന്നത്.
Story Highlights: Varanasi Court Seals Place In Gyanvapi Mosque Where Shiva Linga Was Found In Survey; Prohibits Entry Of Any Person In Sealed Place
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here