‘സിമന്റ് ഉപയോഗിച്ചോ, മന്ത്രിയാണോ ഉത്തരവാദി, അറസ്റ്റ് ചെയ്യുമോ?; ചോദ്യശരം നെയ്ത് ഫിറോസ്

നിർമാണത്തിലിരുന്ന കൂളിമാട് പാലം തകർന്നതിന് പിന്നാലെ സർക്കാരിനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും ഉന്നമിട്ട് വിമർശിച്ച് പ്രതിപക്ഷം രംഗത്ത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് അടക്കമുള്ള നേതാക്കൾ ഫേസ്ബുക്കിൽ പാലത്തിന്റെ ചിത്രം പങ്കിട്ട് ചോദ്യം ഉന്നയിക്കുകയാണ്. 29കോടി മുടക്കി നിർമിക്കുന്ന പാലമാണ് ഇന്ന് രാവിലെ തകർന്നത്. ഈ പാലത്തിന്റെ നിർമാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ? അങ്ങിനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ?’ എന്ന് പി.കെ ഫിറോസ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകർന്നിരിക്കുന്നു. 29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പലതാണ്. ഈ പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ? അങ്ങിനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു. Let us wait…
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘അരിപ്പൊടി കൊണ്ട് പണിത സ്കൂൾ,ഗോതമ്പ് പൊടി കൊണ്ട് പണിത പാലം… വൈറലായി കൂളിമാട് റിയാസ്. നല്ല ‘ഉറപ്പാണ്’ എൽഡിഎഫ്’. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
Story Highlights: ‘With cement, is the minister responsible or will he be arrested ?; Question Weaving Feroz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here