Advertisement

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; ഏപ്രിൽ മാസത്തിൽ പണപ്പെരുപ്പം 15.08%

May 17, 2022
Google News 2 minutes Read

രാജ്യത്ത് വിലക്കയറ്റം രൂക്ഷം. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ പണപ്പെരുപ്പം 15.08%. 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പതിമൂന്ന് മാസമായി പണപ്പെരുപ്പം രണ്ടക്കത്തിൽ തുടരുകയാണ്. അസംസ്‌കൃത എണ്ണ , ഭക്ഷ്യവസ്തുക്കൾ, ലോഹങ്ങൾ തുടങ്ങിയവയുടെ വിലവർധനയാണ് ഇതിന് കാരണം. ഏപ്രിലിലെ ചില്ലറവിൽപ്പന സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പവും എട്ടുവർഷത്തെ ഉയർന്ന നിലയിലാണ്.

അതേസമയം രാജ്യത്ത്‌ വിലക്കയറ്റം ഏറ്റവും കുറവ്‌ കേരളത്തിലാണ്. ഏപ്രിലിലെ ഉപഭോക്‌തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ദേശീയ നാണ്യപ്പെരുപ്പ നിരക്ക്‌ 7.79 ശതമാനമാണ്‌. എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്‌. മാർച്ചിൽ 6.95 ശതമാനമായിരുന്നു. കേരളത്തിൽ 5.08 ശതമാനംമാത്രം.

Read Also:ഇരുരാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും വളർത്തണം; നരേന്ദ്രമോദിയെ ചർച്ചയ്‌ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി

തൊട്ടുപിന്നിൽ തമിഴ്‌നാട്‌ (5.4 ശതമാനം). 13 സംസ്ഥാനത്ത്‌ ദേശീയ നിരക്കിനേക്കാൾ കൂടുതലാണ്‌. നാലു സംസ്ഥാനത്താകട്ടെ ഒമ്പത്‌ ശതമാനമോ അതിനു മുകളിലോ ആണ്‌ വിലക്കയറ്റമെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്‌ പുറത്തുവിട്ട കണക്ക്‌ വ്യക്തമാക്കുന്നു.

Story Highlights: India’s WPI inflation spikes to 15.08% in April

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here