കരിപ്പൂരിൽ സ്വർണവേട്ട; പൊലീസ് പിടികൂടിയത് ഒരു കിലോ സ്വർണം

കരിപ്പൂരിൽ ഒരു കിലോ സ്വർണം പൊലീസ് പിടികൂടി. സ്വർണം കടത്തുന്നതിനിടെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. ( karippur gold smuggling )
ശരീരത്തിന്റെ രഹസ്യഭാഗത്ത് ക്യാപ്‌സൂളുകളാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മെഡിക്കൽ എക്‌സറേയിലാണ് ഇത് കണ്ടെത്തിയത്. ഇയാളെ സ്വീകരിക്കാനെത്തിയ കരിപ്പൂർ സ്വദേശി മൻസൂറിനേയും, ഒരു വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights: karippur gold smuggling
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here