Advertisement

ഗുജറാത്തിൽ ആകാശത്തുനിന്നും ലോഹപ്പന്തുകൾ വീണു; ബഹിരാകാശ അവശിഷ്ടങ്ങൾ?

May 17, 2022
Google News 2 minutes Read

ഗുജറാത്തിൽ ആകാശത്തുനിന്നും ലോഹപ്പന്തുകൾ വീണു. സുരേന്ദ്രനഗർ ജില്ലയിലെ സൈല ഗ്രാമത്തിലെ നിവാസികളാണ് ആകാശത്ത് നിന്ന് ഒന്നോ അതിലധികമോ ലോഹപ്പന്തുകൾ വീണതായി കണ്ടെത്തിയത്. ലോഹശകലങ്ങൾ വയലുകളിൽ ചിതറിക്കിടക്കുന്നതായും ​ഗ്രാമവാസികൾ കണ്ടെത്തി. ഇതോടെ ആളുകൾ ആകെ പരിഭ്രാന്തരായി.

ആനന്ദ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങൾക്കൊപ്പം ഖേദ ജില്ലയിലെ ഉമ്രേത്തിലും നദിയാദിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിചിത്രമായ കറുപ്പും വെള്ളിനിറവും വരുന്ന ലോഹപ്പന്തുകൾ വീഴുകയുണ്ടായി. ഇപ്പോൾ, ഇതെന്താണ് എന്ന് കണ്ടെത്താൻ ഫിസിക്കൽ റിസർച്ച് ലബോറട്ടറി പരിശോധിക്കുകയാണ്.

Read Also: ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് കേരളത്തിലും; ക്ലിഫ് ഹൗസില്‍ സൗകര്യം ഒരുക്കും

ബഹിരാകാശ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സർക്കാർ സ്ഥാപനമാണ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL). ലാബിന്റെ പ്രാഥമിക അന്വേഷണമനുസരിച്ച്, വിചിത്രമായ ഈ ലോഹപ്പന്തുകൾ ഒരു കൃത്രിമോപഗ്രഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണെന്ന് അഭിപ്രായമുയർന്നു.

Story Highlights: Mysterious metal balls raining in Gujarat, likely space debris

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here