ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഭീകരവാദികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഭീകരവാദികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ബന്ദിപോരയില്‍ സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ജമ്മുകശ്മീരില്‍ സൈന്യത്തിനും, വിഐപികള്‍ക്കും നേരെ ആക്രമണം നടത്താനുള്ള ലഷ്‌കര്‍ ഇ തൊയ്ബ യുടെ നീക്കത്തെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭീകരവാദികള്‍ പിടിയിലായത്. പാക് പരിശീലനം ലഭിച്ച ആരിഫ് അജാസ് ഷെഹ്രി അടക്കം മൂന്ന് ലഷ്‌കര്‍ ഭീകരരും ഇവരെ സഹായിച്ച നാല് പേരുമടക്കമാണ് പിടിയിലായത്.
ഭീകരര്‍ക്ക് വൈഫൈ കണക്ഷന്‍ നല്‍കുകയും താമസ സ്ഥലം ഒരുക്കുകയും ചെയ്തതിനാണ് ഷീമ ഷാഫി വാസ എന്ന യുവതിയെയും അറസ്റ്റ് ചെയ്തു. 2 പിസ്റ്റലുകള്‍, 2 പിസ്റ്റല്‍ മാഗസിനുകള്‍, 3 ഗ്രനേടുകള്‍ തുടങ്ങിയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഇവരില്‍നിന്നും പിടികൂടിയിട്ടുണ്ട്. നാല് ബൈക്കുകളും രണ്ട് കാറുകളും ഉള്‍പ്പെടെ ആറ് വാഹനങ്ങളും പൊലീസ് കണ്ടുകെട്ടി.
Read Also: ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കുന്നതില്‍ തര്‍ക്കം; കല്ലേറ്; നീമുച്ചില്‍ നിരോധനാജ്ഞ
ബന്ദിപോര കേന്ദ്രീകരിച്ച് സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും പൊലീസ് വ്യക്തമാക്കി.
Story Highlights:terrorist arrested jammukashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here