Advertisement

നാലാം വയസില്‍ കുതിര സവാരി; അവിശ്വസനീയം ഈ ബാലന്റെ കഥ!

May 18, 2022
Google News 1 minute Read
4-year-old Andhra boy becomes horse rider video

രണ്ടും മൂന്നും വയസില്‍ മനോഹരമായി നീന്തുന്നതടക്കം പല കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ നമ്മള്‍ സമൂഹമാധ്യമങ്ങൡ കാണാറുണ്ട്. എന്നാല്‍ ഒരു കൊച്ചുകുട്ടി കുതിര സവാരി നടത്തുന്നത് കണ്ടിട്ടുണ്ടാവില്ല. അതും വെറും നാല് വയസ് മാത്രം പ്രായമുള്ള കുഞ്ഞ്. ആന്ധ്രപ്രദേശിലെ അനകാപല്ലെ ജില്ലയിലാണ് സംഭവം.

ചെവ്വെട്ടി ജോസിത്ത് ഛത്രപതി എന്ന ബാലനാണ് ഈ താരം. എസ് എസ് രാജമൗലി സംവിധാനം ചെയ്ത രാം ചരണിന്റെ ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം മഗധീരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുട്ടി നാലാം വയസില്‍ കുതിര സവാരിയില്‍ കഴിവ് തെളിയിക്കുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. കടല്‍ത്തീരത്ത് കൂടി മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിരയോടിക്കാന്‍ കുട്ടിക്ക് കഴിവുണ്ട്. എല്‍കെജി വിദ്യാര്‍ത്ഥിയായ ജോസിത് ഈ ചെറുപ്രായത്തില്‍ തന്നെ തന്റെ ഭാവി ഹോഴ്‌സ് റൈഡില്‍ ആണെന്ന് തീരുമാനിച്ചുകഴിഞ്ഞു.

ഒരു വര്‍ഷം മുന്‍പാണ് ജോസിത് മഗധീര സിനിമ കാണുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം മാതാപിതാക്കളുമായി ബീച്ച് കാണാനെത്തിയ ജോസിത്, ടൂറിസ്റ്റുകള്‍ക്കൊപ്പം കുതിര സവാരി നടത്താന്‍ തുടങ്ങി. അതില്‍ മകന്റെ പ്രകടനം കണ്ട്, പ്രോത്സാഹിപ്പിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇന്നവന്‍ മണിക്കൂറുകളോളം സാഹസികമായി കുതിരയെ ഓടിക്കും. ജോസിത് കുതിര സവാരി നടത്തുന്ന വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. കുതിരയുടെ ദേഹത്ത് ബാലന്‍സ് ചെയ്ത് നില്‍ക്കാനും ഈ ബാലന് കഴിവുണ്ട്.

Story Highlights: 4-year-old Andhra boy becomes horse rider video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here