Advertisement

ഇഷ്ട നമ്പരിന് നല്‍കുന്നത് 188 കോടി വരെ; ലോകത്തിലെ ഏറ്റവും വിലകൂടിയ ചില നമ്പര്‍ പ്ലേറ്റുകളെ പരിചയപ്പെടാം

May 18, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഢംബര കാറുകള്‍ വാങ്ങുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല പലരുടേയും ആഢംബരം. കാറ് വാങ്ങാന്‍ ചെലവാക്കിയ തുകയുടെ അത്രയും തന്നെയോ ചിലപ്പോള്‍ അതിലും അധികമോ തുക ഫാന്‍സി നമ്പര്‍ പ്ലേറ്റിനായി നല്‍കാന്‍ മടിയില്ലാത്തവരുണ്ട്. കാറുകള്‍ പോലെ തന്നെ നമ്പര്‍ പ്ലേറ്റുകളും സ്റ്റാറ്റസിന്റെ അടയാളമായി മാറുകയാണ്. വില കേട്ടാല്‍ കണ്ണുതള്ളുന്ന ചില നമ്പര്‍ പ്ലേറ്റുകള്‍ പരിചയപ്പെടാം.

MM- വില 188 കോടി

ആദ്യ ഉടമ മിഷേല്‍ മൊഡേക്കിയുടെ പേരിലെ രണ്ട് വാക്കിന്റേയും ആദ്യാക്ഷരങ്ങളായ MM എന്ന് എഴുതിയ നമ്പര്‍ പ്ലേറ്റ് ലംബോര്‍ഗിനിക്കായി വിറ്റുപോയ തുക കേട്ടാല്‍ തലകറങ്ങിപ്പോകും. ഈ വിലപ്പെട്ട രണ്ട് അക്ഷരങ്ങള്‍ക്കായി ഉടമ നല്‍കേണ്ടി വന്നത് 188 കോടി രൂപയാണ്.

F1 -154 കോടി

114 വര്‍ഷം പഴക്കമുള്ള F1 നമ്പര്‍ പ്ലേറ്റ് എസെക്‌സ് കൗണ്ടി കൗണ്‍സിലിന് വില്‍ക്കേണ്ടി വന്നത് ചാരിറ്റിക്കായി പണം സ്വരൂപിക്കാനാണ്. ഒടുവില്‍ അത് വാങ്ങാന്‍ ഒരാളെത്തി. നല്‍കിയത് വെറും 154 കോടി രൂപ. ലോകത്തില്‍ ഏറ്റവും കൂടിയ വിലയ്ക്ക് വിറ്റുപോയ നമ്പര്‍ പ്ലേറ്റുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് F1.

NEW YORK -154 കോടി

NEW YORK എന്ന നമ്പര്‍ പ്ലേറ്റ് 1970കള്‍ മുതല്‍ 40 വര്‍ഷത്തിലേറെയായി ഒരു കുടുംബം കയ്യടക്കി വച്ചിരിക്കുകയായിരുന്നു. പിന്നീട് അത് വില്‍ക്കാന്‍ കുടുംബം തീരുമാനിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റിന്റെ തുക കേട്ടവരെല്ലാം ഞെട്ടി. 154 കോടിയാണ് ആവശ്യപ്പെട്ടത്. അമേരിക്കയില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റുപോയ നമ്പര്‍ പ്ലേറ്റുകളിലൊന്നാണ് ഇത്.

D5 74 കോടി

ദുബായിലാണ് ഈ അമ്പരപ്പിക്കുന്ന വില്‍പ്പന നടന്നത്. തന്റെ റോള്‍സ് റോയ്‌സിനായി ഒരു പ്രോപ്പര്‍ട്ടി ഡെവലപര്‍ നമ്പര്‍ പ്ലേറ്റ് വാങ്ങിയത് 74 കോടി നല്‍കിയാണ്. ഈ തുകയും പിന്നീട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിച്ചത്.

1 – 73 കോടി

നമ്പര്‍ 1 എന്നത് ജയിച്ച് കയറിയവരുടെ സംഖ്യയാണെന്ന വിശ്വാസമാകാം 1 എന്ന നമ്പര്‍ പ്ലേറ്റിന് ഇത്രയേറെ ആരാധകരുണ്ടാകാന്‍ കാരണം. ഒന്ന് ആണ് ഏറ്റവും നല്ല സംഖ്യ എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാലാകാം 1 എന്ന നമ്പര്‍ പ്ലേറ്റ് യുഎഇയില്‍ 73 കോടി രൂപയ്ക്ക് വിറ്റുപോയത്.

09- 51 കോടി

09 എന്ന നമ്പര്‍ വിറ്റുപോയതും വന്‍ തുകയ്ക്കാണ്. ശ്രദ്ധ പിടിച്ചുപറ്റാനും സ്റ്റാറ്റസിന്റെ പ്രതീകമെന്ന നിലയിലുമാണ് പലരും ഈ നമ്പര്‍ തേടി വരുന്നത്. 09 എന്ന നമ്പര്‍ പ്ലേറ്റ് വിറ്റുപോയത് 51 കോടി രൂപയ്ക്കാണ്.

7- 30 കോടി

ഏഴ് എന്ന സംഖ്യയെ ഭാഗ്യ സംഖ്യയായാണ് പലരും കാണുന്നത്. 7 എന്ന് നമ്പരുള്ള വാഹനം ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്ന വിശ്വാസം കൊണ്ടാകാം യുഎഇയില്‍ 7 എന്നെഴുതിയ നമ്പര്‍ പ്ലേറ്റ് 30 കോടി രൂപയ്ക്ക് വിറ്റുപോയത്.

2-20 കോടി

യുഎഇ യൂണിയന്‍ ദ്യോതിപ്പിക്കുന്ന സംഖ്യയാണ് 2 എന്നതിനാല്‍ തന്നെ എമിറേറ്റ്‌സില്‍ 2 എന്ന നമ്പര്‍ പ്ലേറ്റിനും ആവശ്യക്കാരേറെയായിരുന്നു. 2 എന്ന നമ്പര്‍ പ്ലേറ്റ് വിറ്റുപോയതും ഞെട്ടിപ്പിക്കുന്ന തുകയ്ക്ക് തന്നെയാണ്. 20 കോടി നല്‍കിയാണ് ബിസിനസുകാരനായ അഹമദ് അല്‍ മര്‍സോഖി ഈ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്.

Story Highlights: most expensive number plates in the world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement