Advertisement

പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ട് വാര്‍ഡും എല്‍ഡിഎഫിന്

May 18, 2022
Google News 1 minute Read

പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിനും ഒരു വാര്‍ഡ് യുഡിഎഫിനും ലഭിച്ചു. കോന്നി പഞ്ചായത്തിലെ 18 ആം വാര്‍ഡ് 133 വോട്ടിന് യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു.

അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 19 വോട്ടിന് സി പി ഐ എം സ്വതന്ത്ര കുഞ്ഞുമറിയാമ്മ വിജയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ട് ലഭിച്ചതിനാല്‍ ടോസ് ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ടോസില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ട് വാര്‍ഡുകളും എല്‍ഡിഎഫ് നേടി.

Story Highlights: pathanamthitta ldf win local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here