Advertisement

‘ആര്‍എസ്എസ് അടുത്ത ചുവട് വയ്ക്കുകയാണ്’; ഗ്യാന്‍വാപി വര്‍ഗീയവത്ക്കരണത്തിന്റെ അടുത്ത അധ്യായമാകുമെന്ന് എം.എ.ബേബി

May 18, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാശിയിലെ ഗ്യാന്‍വാപി മസ്ജിദിലെ ശുദ്ധി വരുത്താനുള്ള കുളം ഒരു വ്യവഹാരവസ്തു ആക്കുന്നതിലൂടെ ആര്‍എസ്എസ് സംഘടനകള്‍ അവരുടെ അടുത്ത ചുവട് വയ്ക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യയിലെ ജനാധിപത്യവാദികള്‍ സര്‍വശക്തിയും എടുത്ത് ഇതിനെ ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ വര്‍ഗീയവത്ക്കരണത്തില്‍ അടുത്ത അധ്യായം ആരംഭിക്കുകയായിരിക്കും. നിയന്ത്രണം വിട്ടുപോകുന്ന വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും ആരുടെയും ശ്രദ്ധയില്‍ കഴിയുന്നത്ര വരാതിരിക്കാനും ഈ വര്‍ഗീയവേതാളങ്ങളുടെ ചുടലനൃത്തം കൊണ്ട് ആവുന്നുണ്ടെന്നും എം.എ.ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെ മതങ്ങള്‍ക്കുപരിയായി സംഘടിപ്പിച്ചു മാത്രമേ ഈ വിനാശകാലത്തെ മറികടക്കാന്‍ നമുക്ക് സാധിക്കുകയുള്ളു. പ്രകോപിതരാവാതെ നിയമവാഴ്ചയ്ക്കും ഭരണഘടനയ്ക്കും ഉള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ മതന്യൂനപക്ഷങ്ങളും ഇടതുപക്ഷം അടങ്ങുന്ന പുരോഗമന വാദികളും പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാലമാണ് ഇത്. സാധ്യമായത്ര വിശാലമായ പ്രതിരോധ സമരവേദിവളര്‍ത്തിയെടുക്കാനും ക്ഷമയോടും കരുതലോടെയും നാമെല്ലാം ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അയോധ്യ ഒരു തുടക്കം മാത്രമാണ്, കാശിയും മഥുരയും ബാക്കിയാണ് (Ayodhya to jhanki hai, Kashi Mathura baki hai’) എന്നായിരുന്നു ബാബറി മസ്ജിദ് പൊളിച്ച ആര്‍എസ്എസ് സംഘടനകളുടെ മുദ്രാവാക്യം.
ഇന്ന് കാശിയിലെ ഗ്യാന്‍വാപി മസ്ജിദിലെ ശുദ്ധി വരുത്താനുള്ള കുളം ഒരു വ്യവഹാരവസ്തു ആക്കുന്നതിലൂടെ ആര്‍എസ്എസ് സംഘടനകള്‍ അവരുടെ അടുത്ത ചുവട് വയ്ക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യവാദികള്‍ സര്‍വശക്തിയും എടുത്ത് ഇതിനെ ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ വര്‍ഗീയവത്ക്കരണത്തില്‍ അടുത്ത അധ്യായം ആരംഭിക്കുകയായിരിക്കും. വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗദള്‍, ഹിന്ദു സേന തുടങ്ങിയ സംഘടനകള്‍ ഈ ദിവസങ്ങളില്‍ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാക്കാനായി നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രം സാധാരണം എന്നു കണ്ടുപോവുകയാണോ? നിയമവാഴ്ച ഉള്ള ഒരു രാജ്യത്ത് ആണെങ്കില്‍ സ്പര്‍ധ ഉണ്ടാക്കുന്ന ഇവര്‍ ഇന്ന് കല്‍ത്തുറുങ്കില്‍ ആയിരുന്നേനെ. പക്ഷേ, ഇന്ത്യയില്‍ അവര്‍ ഭരണകൂടം നടത്തിക്കുകയാണ്.
ഇത്തരത്തിലുള്ള തങ്ങളുടെ രാക്ഷസീയമായ വര്‍ഗ്ഗീവിദ്ധ്വംസകപദ്ധതികള്‍ക്ക് പിന്നില്‍ നിഗൂഢമായ മറ്റുചില കണക്കുകൂട്ടലുകള്‍ കൂടിയുണ്ട്.
നിയന്ത്രണം വിട്ടുപോകുന്ന വിലക്കയറ്റവും പണപ്പെരുപ്പവും (എക്കാലത്തെയും ഉയര്‍ന്ന നിരക്കായ പതിനഞ്ചു ശതമാനത്തിന് മുകളിലാണ് ഇന്ന് പണപ്പെരുപ്പം.) തൊഴിലില്ലായ്മയും ആരുടെയും ശ്രദ്ധയില്‍ കഴിയുന്നത്ര വരാതിരിക്കാനും ഈ വര്‍ഗീയവേതാളങ്ങളുടെ ചുടലനൃത്തം കൊണ്ട് ആവുന്നുണ്ട്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെ മതങ്ങള്‍ക്കുപരിയായി സംഘടിപ്പിച്ചു മാത്രമേ ഈ വിനാശകാലത്തെ മറികടക്കാന്‍ നമുക്ക് സാധിക്കുകയുള്ളു. പ്രകോപിതരാവാതെ നിയമവാഴ്ചയ്ക്കും ഭരണഘടനയ്ക്കും ഉള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ മതന്യൂനപക്ഷങ്ങളും ഇടതുപക്ഷം അടങ്ങുന്ന പുരോഗമന വാദികളും പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാലമാണ് ഇത്. സാദ്ധ്യമായത്ര വിശാലമായ പ്രതിരോധ സമരവേദിവളര്‍ത്തിയെടുക്കാനും ക്ഷമയോടും കരുതലോടെയും നാമെല്ലാം ശ്രമിക്കേണ്ടതുണ്ട്.

Story Highlights: ‘RSS is taking the next step’; MA Baby says Gyanwapi will be the next chapter of communalism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement