Advertisement

സ്ത്രീയുടെ നേരെ കൈ ഉയർത്തിയാൽ ആ കൈയ്യൊടിച്ച് അവനെ തിരിച്ചേൽപ്പിക്കും; ബിജെപി അക്രമത്തിൽ മുന്നറിയിപ്പുമായി സുപ്രിയ സുലെ

May 18, 2022
Google News 2 minutes Read

മഹാരാഷ്ട്രയിൽ സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരു പുരുഷന്റെയും കൈ ഒടിക്കുമെന്ന് എൻസിപി എംപി സുപ്രിയ സുലെ. പൂനെയിൽ ബിജെപി പ്രവർത്തകരിലൊരാൾ എൻസിപി വനിതാ പ്രവർത്തകയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കുകയായുരുന്നു അവർ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പൂനെ സന്ദർശനത്തിനിടെ പാചകവാതക സിലിണ്ടറിലുള്ള വില വർധനവിനെതിരെ മെമ്മോറാണ്ടം സമർപ്പിക്കാൻ എൻസിപി പ്രവർത്തകർ ശ്രമിച്ചപ്പോഴായിരുന്നു ബിജെപി പ്രവർത്തകനിൽ നിന്നും അക്രമം നേരിടേണ്ടി വന്നത്.വനിതാ പ്രവർത്തകയെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ജൽഗാവിൽ സംസാരിക്കുകയായിരുന്നു ബാരാമതിയിൽ നിന്നുള്ള പാർലമെന്റ് അംഗം സുപ്രിയ സുലെ.

‘ഇത് സ്ത്രീകളെ എപ്പോഴും ബഹുമാനിച്ചിരുന്ന ഷാഹു മഹാരാജ്, മഹാത്മാ ഫൂലെ, ബാബാസാഹേബ് അംബേദ്കർ, ഛത്രപതി ശിവജി മഹാരാജ് എന്നിവരുടെ മഹാരാഷ്ട്രയാണ്. ഇനി മുതൽ സംസ്ഥാനത്ത് ഒരു സ്ത്രീയെ തല്ലാൻ ഏതെങ്കിലും പുരുഷൻ കൈ ഉയർത്തിയാൽ, അവിടെ പോയി ഞാൻ തന്നെ അവനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അവന്റെ കൈ ഒടിച്ച് അവനെ തന്നെ ഏൽപ്പിക്കുകയും ചെയ്യും’. ഒരു പുരുഷൻ സ്ത്രീയെ ആക്രമിക്കുന്നത് മറാത്തി സംസ്കാരത്തിന് ചേർന്നതല്ലെന്നും സുപ്രിയ സുലെ പറഞ്ഞു.
യുവതിയെ ആക്രമിച്ചതിന് മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ തിങ്കളാഴ്ച രാത്രി പൂനെ പൊലീസ് അക്രമണത്തിനും പീഡനത്തിനും കേസെടുത്തിരുന്നു. എന്നാൽ, ബിജെപി പ്രവർത്തകർ ആരോപണങ്ങളെ എതിർത്തു.

Story Highlights: Will Break Arm Of Any Man Who Raises Hand At Woman: NCP MP Supriya Sule

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here