നടിയെ ആക്രമിച്ച കേസ്: ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. 12 വാട്‌സാപ്പ് സംഭാഷണങ്ങളും ഫോണ്‍ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ ഇത് വ്യക്തമാക്കിയത് ( Dileep destroys evidence ).
അഭിഭാഷകര്‍ മുംബൈയില്‍ പോയതിനും തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Read Also: കെപിസിസി പ്രസിഡന്റിനെതിരായ കേസ്; കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്
എന്നാല്‍ 1200 ചാറ്റുകള്‍ നശിപ്പിച്ചാലും അത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമല്ലേ തെളിവു നശിപ്പിച്ചുവെന്ന കുറ്റം നിലില്‍ക്കുവെന്നും കോടതി പറഞ്ഞു.
ദിലീപ് തെളിവുകള്‍ നശിപ്പിച്ചുവെന്ന് നിലവില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് പ്രോസിക്യൂഷന്‍. ചാറ്റുകളും ഇതുമായി ബന്ധപ്പെട്ട ഫോണിലെ വിവരങ്ങളും നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഇത് ആരുടെ ഫോണിലെയൊക്കെ വിവരങ്ങളാണ് നശിപ്പിച്ചതെന്ന് കോടതിയില്‍ വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് ഇന്ന് കഴിയാതെ പോകുന്ന ഒരു സാഹചര്യം കാണാന്‍ സാധിക്കുന്നുണ്ട്. ഏതൊക്കെ ഫോണിലെ വിവരങ്ങളാണ് നശിപ്പിച്ചത്. സാക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങളാണോ പ്രതി നശിപ്പിച്ചത്? എങ്കില്‍ മാത്രമേ പ്രതി സാക്ഷികളെ സ്വാധീനിച്ചുവെന്ന് മനസിലാക്കാന്‍ കഴിയുവെന്നും കോടതി പറഞ്ഞു.
തെളിവുകള്‍ നശിപ്പിച്ച തീയതി മാത്രമാണ് പ്രധാനം. അല്ലാതെ ആരുടെയൊക്കെ വിവരങ്ങള്‍ നശിപ്പിച്ചുവെന്നത് പ്രധാനമല്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പക്ഷെ അത് കോടതി ഈ ഘട്ടത്തില്‍ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ദിലീപ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന മറുവാദവും പ്രോസിക്യൂഷന്‍ മുന്നോട്ട് വക്കുന്നുണ്ട്.
Story Highlights: Actress assault case: Dileep destroys evidence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here