Advertisement

ജി എസ് ടി നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരം; സുപ്രിംകോടതി

May 19, 2022
Google News 2 minutes Read

ജിഎസ് ടി സംബന്ധിച്ച നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് സുപ്രിംകോടതി. ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധകമല്ലെന്നും, ഉപദേശത്തിന്റെ മൂല്യം മാത്രമേ ഉള്ളുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മേൽ ജിഎസ് ടി കൗൺസിൽ ശുപാർശകൾ ബാധകമാക്കിയാൽ രാജ്യത്തെ സഹകരണ ഫെഡറൽ ഘടനയെ ബാധിക്കും. ഗുജറാത്ത് ഹൈക്കോടതിയുടെ ഒരു വിധി ശരിവച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ശ്രദ്ധേയമായ വിധി.

ജിഎസ് ടി യുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: ഇന്ത്യ സഹകരണ ഫെഡറൽ സംവിധാനത്തിൽ അധിഷ്ഠിതമായ രാജ്യമാണ്. നികുതി വിഷയങ്ങളിൽ നിയമനിർമാണത്തിന് പാർലമെന്റിനും, നിയമസഭകൾക്കും ഒരു
പോലെ അധികാരമുണ്ട്. ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മേൽ ബാധകമാക്കിയാൽ രാജ്യത്തെ സഹകരണ ഫെഡറൽ ഘടനയെ ബാധിക്കും.

Read Also: 1.87 കോടിയുടെ നികുതി അടച്ചില്ല; ഇളയരാജയ്ക്ക് നോട്ടിസ്

മാത്രമല്ല, ജിഎസ് ടി കൗൺസിൽ ശുപാർശകൾക്ക് ഉപദേശത്തിന്റെ മൂല്യം മാത്രമേ നൽകാൻ കഴിയുകയുള്ളു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നിയമങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള വ്യവസ്ഥകൾ 2017ലെ ജിഎസ് ടി നിയമത്തിലില്ല. അത്തരം സാഹചര്യങ്ങളിൽ ജിഎസ് ടി കൗൺസിലിന് യോജിപ്പിന്റെ വഴിയിലൂടെ നീങ്ങി പ്രായോഗികമായ പരിഹാരം ഉപദേശിക്കാൻ കഴിയുമെന്നും സുപ്രിംകോടതി കൂട്ടിച്ചേർത്തു.

Story Highlights: Centre, states have equal power to make laws on GST: Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here