Advertisement

പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു

May 19, 2022
Google News 2 minutes Read

പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നത്. ജാഖറിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനും പഞ്ചാബില്‍ ചില ചുമതലകള്‍ നല്‍കാനും സാധ്യതയുണ്ടെന്നും ജാഖറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

‘ഗുഡ്‌ബൈ, ഗുഡ്‌ലക്ക് കോണ്‍ഗ്രസ്’ എന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലൂടെയാണ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയെ മെച്ചപ്പെടുത്താന്‍ വിളിച്ചു ചേര്‍ത്ത ചിന്തന്‍ ശിവിര്‍ ഉദയ്പൂരില്‍ പുരോഗമിക്കവെയായിരുന്നു പുറത്തുപോക്ക്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ വിമര്‍ശിച്ചതിന് സുനില്‍ ജാഖറിനെതിരെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വ സ്ഥാനം രാജിവച്ചത്.

Story Highlights: Former Punjab PCC president Sunil Jha has joined the BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here