Advertisement

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

May 19, 2022
Google News 1 minute Read
gas cylinder price increased

പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അൻപത് പൈസയാണ് വർദ്ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ വില വർധന ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ഉടമകൾ .

ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും ഒരുപോലെ വില വർധിപ്പിച്ചതോടെ ജനങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. പുതുക്കിയ വില പ്രകാരം 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 1010 രൂപ നൽകണം. ഈ മാസം ഇത് രണ്ടാം തവണയാണ് വീട്ടാവശ്യത്തിനുള്ള ഗ്യാസിന്റെ വില കൂട്ടുന്നത്.

വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് ഇന്ന് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 2357 രൂപ 50 പൈസയായി. ഈ മാസം ആദ്യം 102 രൂപ 50 പൈസ വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചിരുന്നു. ഭക്ഷണ വില വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകൾ.

Story Highlights: gas cylinder price increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here