Advertisement

ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയിൽ

May 19, 2022
Google News 2 minutes Read
gyanvapi masjid case in supreme court

ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയിൽ. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദിലെ സർവേയും, സിവിൽ കോടതി നടപടികളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും. ഉത്തർപ്രദേശ് സർക്കാരിന്റെ അടക്കം മറുപടി സുപ്രിംകോടതി ആരാഞ്ഞിട്ടുണ്ട്. ( gyanvapi masjid case in supreme court )

അതേസമയം, സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് അനുവദിച്ച കൂടുതൽ സമയം ഇന്ന് അവസാനിക്കും. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിന് സമീപത്തെ മതിൽ പൊളിച്ചുകളഞ്ഞ് പുതിയ സർവേ നടത്തണമെന്ന ഹർജി സിവിൽ കോടതി ഇന്ന് പരിഗണിക്കും. തർക്ക സ്ഥലത്ത് പൂജയും പ്രാർത്ഥനയും അനുവദിക്കണമെന്ന ഹർജിയും വാരണാസി കോടതിക്ക് മുന്നിലുണ്ട്.

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മിഷണർ, കാശി വിശ്വനാഥ ക്ഷേത്രം ബോർഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ എന്നിവർ ഇന്ന് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. വാരണാസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കഴിഞ്ഞതവണ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. എന്നാൽ, യു.പി. സർക്കാരിന്റെ അടക്കം മറുപടി കേട്ട ശേഷം സ്റ്റേ ആവശ്യത്തിൽ കോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. അതേസമയം, സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് അനുവദിച്ച കൂടുതൽ സമയം ഇന്ന് അവസാനിക്കും. മസ്ജിദിൽ വീഡിയോ ചിത്രീകരണം അടക്കം സർവേ നടപടികൾക്ക് നേതൃത്വം നൽകിയ അഡ്വക്കേറ്റ് കമ്മീഷണർ അജയ് കുമാർ മിശ്രയെ വാരണാസി സിവിൽ കോടതി സർവേ സംഘത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ ചോർന്നതിലായിരുന്നു നടപടി. അജയ് കുമാർ മിശ്രയുടെ സഹകരണം കൂടി ഉറപ്പാക്കി സർവേ റിപ്പോർട്ട് പൂർത്തിയാക്കണമെന്ന് ഹർജിക്കാർ സിവിൽ കോടതിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇല്ലെങ്കിൽ റിപ്പോർട്ടിൽ പല നിർണായക വിവരങ്ങളും ഉൾപ്പെടില്ലെന്ന ആശങ്കയാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. ഇതടക്കം ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ഹർജികൾ വാരണാസി സിവിൽ കോടതി ഇന്ന് പരിഗണിക്കും.

Story Highlights: gyanvapi masjid case in supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here