Advertisement

ബാംഗ്ലൂരിന് നിർണ്ണായകം, ജയ പരമ്പര നിലനിർത്താൻ ഹാർദിക്കും കൂട്ടരും

May 19, 2022
Google News 1 minute Read

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ വ്യാഴാഴ്ച ഇരുടീമുകളും തമ്മിലുള്ള മത്സരം അത്യന്തം ആവേശകരമായിരിക്കും.

ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയിക്കുകയും, ശനിയാഴ്ച മുംബൈ ഇന്ത്യൻസിനോട് ഡൽഹി ക്യാപിറ്റൽസ് തോൽക്കുകയും ചെയ്താൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫിൽ എത്താൻ കഴിയൂ. ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ഗുജറാത്ത് ടൈറ്റൻസ് 13 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ഒന്നാം സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മറുവശത്ത്, ആർസിബി 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. നെറ്റ് റൺ റേറ്റ് (-0.323) ആണ് ബാംഗ്ലൂരിന് തിരിച്ചടിയാകുന്നത്.

ഗുജറാത്ത് ടൈറ്റൻസ്:
ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ്), മാത്യു വെയ്ഡ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, ആർ സായ് കിഷോർ, ലോക്കി ഫെർഗൂസൺ / അൽസാരി ജോസഫ്, മുഹമ്മദ് ഷമി, പ്രദീപ് സാംഗ്വാൻ / യാഷ് ദയാൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), രജത് പതിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലൊമ്‌റോർ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ്), ഹർഷൽ പട്ടേൽ, വനിന്ദു ഹസാരംഗ, സിരാജ്, ജോഷ് ഹാസിൽവുഡ്.

Story Highlights: ipl gt vs rcb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here