നിക്കി ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.
ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നു.
ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. മാര്‍ച്ച് 24-നായിരുന്നു വിവാഹനിശ്ചയം നടന്നത്. മാര്‍ച്ച് 28-ന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വിഡിയോ പങ്കുവെച്ചിരുന്നു. പോസ്റ്റുചെയ്ത് അധികം താമസിയാതെ തന്നെ വിഡിയോ വൈറലാവുകയും ചെയ്തു.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങി ഒരുപിടി മലയാളചിത്രങ്ങളില്‍ അഭിനയിച്ചു.
Read Also: നിക്കി ഗൽറാണി വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ
നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണ് ആദി. തമിഴ്-തെലുങ്ക് ചിത്രം ക്ലാപ്പ് ആണ് ആദിയുടേതായി അവസാനം പുറത്തുവന്നത്.
Story Highlights: Nikki Galrani and Aadhi Pinisetty get married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here