Advertisement

രണ്ടാം പിണറായി സര്‍ക്കാരിന് നാളെ ഒന്നാം പിറന്നാള്‍

May 19, 2022
Google News 2 minutes Read

തുടര്‍ഭരണമെന്ന ചരിത്രനേട്ടവുമായി അധികാരത്തിലെത്തിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് നാളെ ഒന്നാം പിറന്നാള്‍. സില്‍വര്‍ ലൈനിലൂടെ സംസ്ഥാനത്ത് വികസന വിപ്ലവം സ്വപ്‌നം കണ്ടു മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണ്. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണ നേതൃത്വം.

നാല്പത് വർഷത്തിനിടയിൽ തുടർഭരണമെന്ന ചരിത്രം സൃഷ്ടിച്ചാണ് കഴിഞ്ഞവർഷം മേയ് 20ന് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. വിടാതെ പിന്തുടർന്ന വിവാദങ്ങളെയും ഒപ്പം കൂട്ടിയാണ് രണ്ടാം പിണറായി സർക്കാർ അതിന്റെ ആദ്യവർഷം പൂർത്തിയാക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് തൊട്ട് തുടങ്ങിയ വിവാദങ്ങൾ സിൽവർലൈൻ കല്ലിടൽ വരെയായി പഞ്ഞമില്ലാതെ തുടരുന്നു. വികസന സ്വപ്നങ്ങൾക്ക് ധനപ്രതിസന്ധി വില്ലനാകുമോയെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക.

ഇതിനിടയിലും ഒന്നാം വാർഷികത്തിന് 17000 കോടിയുടെ 1557 നൂറുദിന കർമ്മപരിപാടികളുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. ലൈഫ്ഭവനപദ്ധതിയും പട്ടയവിതരണവുമെല്ലാം നേട്ടമായാണ് ഉയർത്തിക്കാട്ടുന്നത്. തുടർഭരണത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ ഇടതുമുന്നണി സർക്കാരിന്റെ ആദ്യ പരീക്ഷണമാവുന്നത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ആണ് ഈ പരീക്ഷ വിജയിച്ച് അംഗസംഖ്യ നൂറിലേക്കുയർത്തി തുടർഭരണത്തിന്റെ മാറ്റ് കൂട്ടാനുള്ള കഠിനാദ്ധ്വാനത്തിലാണ് ഇടതുമുന്നണി.

തെരഞ്ഞെടുപ്പും വകുപ്പുകളുടെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്നതിലെ’ കാലതാമസവും കണക്കിലെടുത്ത് അടുത്ത മാസം രണ്ടിനാണ് ഔദ്യേഗികമായി വാർഷികം ആഘോഷിക്കുന്നത്. അതിനിടെ, പിണറായി സർക്കാരിൻറെ’ വാർഷിക ദിനമായ നാളെ 1300′ കേന്ദ്രങ്ങളിൽ യു.ഡി.എഫ് സായാഹ്ന ധർണ നടത്തും. സംസ്ഥാന തല ഉദ്ഘാടനം തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

Story Highlights: second pinarayi vijayan govt’s first anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here