Advertisement

വെള്ളക്കെട്ട് അതിരൂക്ഷം; കളമശേരി നഗരസഭയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ്

May 20, 2022
Google News 2 minutes Read
Flooding extreme show cause notice to kalamassery municipality

വെള്ളക്കെട്ടിന്റെ പേരില്‍ കളമശേരി നഗരസഭയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. തോട് അനധികൃതമായി കയ്യേറി റോഡ് നിര്‍മിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് ജലസേചനാ വകുപ്പ് പറയുന്നു. പ്രദേശത്തെ മുഴുവന്‍ തോടുകളും സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിക്കണമെന്ന് നോട്ടിസില്‍ പറയുന്നു.

കനത്ത മഴയില്‍ മുങ്ങിത്താഴുകയാണ് കൊച്ചി നഗരം. താഴ്ന്ന പ്രദേശങ്ങളിലും നഗര മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കളമശേരി, ചങ്ങമ്പുഴ നഗര്‍ വി.ആര്‍ തങ്കപ്പന്‍ റോഡി 50 ഓളം വീടുകളില്‍കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറിയിരുന്നു. അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളക്കെട്ടില്‍ നിന്ന് മാറാന്‍ വിസമ്മതിക്കുകയാണ് നിരവധി കുടുംബങ്ങള്‍. ഏലൂര്‍, അങ്കമാലി,തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി ,കലൂര്‍, ആലുവ തുടങ്ങി എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള വെള്ളക്കെട്ട് രൂക്ഷമാണ്.

Read Also:10 ജില്ലകളിൽ നാളെ യെല്ലോ ജാഗ്രത; രാത്രി 11 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കളമശേരി നഗരസഭയുടെ 28, 29 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് മാത്രം ദുരിതത്തിലായത് 50 ഓളം കുടുംബങ്ങളാണ്. വീടുകള്‍, ഉപജീവന മാര്‍ഗം, വീട്ടുപകരണങ്ങള്‍, വളര്‍ത്ത് മൃഗങ്ങള്‍ തുടങ്ങി എല്ലാം വെള്ളത്തിലായതോടെ ആരോട് പരാതി പറയണമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

Story Highlights: Flooding extreme show cause notice to kalamassery municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here