ഐപിഎല്‍; ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫില്‍ കയറി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തി 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. ഈ സീസണിലെ അവസാന മത്സരത്തില്‍ രാജസ്ഥാനെതിരെ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
23 പന്തില്‍ നിന്ന് 40 റണ്‍സ് അടിച്ച അആര്‍ അശ്വിനും അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍. ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് നേടി.
57 പന്തില്‍ നിന്നും മൂന്ന് സിക്‌സും 13 ഫോറുമടക്കം 93 റണ്‍സെടുത്ത അലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മോയിന് അലിയുടെ ഇന്നിങ്‌സ് മികവില്‍ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും മാത്രമാണ് മോയിന്‍ അലിയെ ചെറുതായെങ്കിലും പിന്തുണച്ചത്.
Read Also: ചെന്നൈ ജഴ്‌സിയില്‍ അടുത്ത വര്‍ഷവും കളിക്കും: എം.എസ്.ധോണി
നാളെ മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം രാത്രി 7.30ന് നടക്കും.
Story Highlights: ipl Rajasthan Royals defeated Chennai Super Kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here