Advertisement

‘മണിച്ചൻ കേസ് ഫയൽ ഇതുവരെ കണ്ടിട്ടില്ല’, മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവർണർ

May 20, 2022
Google News 3 minutes Read

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതില്‍ കേരളത്തിൽ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫയൽ ഇതുവരെ കണ്ടിട്ടില്ല. പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. സുപ്രീംകോടതി നിർദ്ദേശം എന്തെന്നറിയില്ലെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചൻറെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കകം സർക്കാർ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് നിർദ്ദേശിച്ചത്. ജസ്റ്റിസ് എഎം ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇന്നലെ സംസ്ഥാന സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറിന്റെ പരിഗണനയിലാണ്.

മണിച്ചന്റെ മോശനം ആവശ്യപ്പെട്ട് ഭാര്യ ഉഷാ ചന്ദ്ര നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർദ്ദേശം. പേരറിവാളൻ കേസ് പരാമർശിച്ച കോടതി അത് ഓർമയുണ്ടാവണമെന്നും സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല. പൂജപ്പുര സെൻട്രൽ ജയിലിലാണ് മണിച്ചൻ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.

മണിച്ചനെ മോചിപ്പിക്കുന്നതിൽ കാര്യമായ എതിർപ്പില്ലെന്ന് സംഭവത്തിലെ ഇരകളും അവരുടെ കുടുംബാംഗങ്ങളും പറഞ്ഞു. മണിച്ചൻ മരുന്ന് കൊടുത്തുയെന്നത് സത്യമാണ്. പക്ഷേ മണിച്ചനാണ് അത് കൊടുത്തതെങ്കിലും അത് മണിച്ചനെ പറ്റിച്ചതാണെന്ന് സംഭവത്തിലെ ഇരയായ വിശ്വംഭരൻ പറഞ്ഞു. മദ്യ ദുരത്തിൽ ശാരീരക പ്രശ്‌നങ്ങളുണ്ടായ വ്യക്തിയാണ് വിശ്വംഭരൻ.

ഈ സാധനംകൊണ്ടു വന്നത് ആരാണെന്ന് വച്ചാൽ അവരാണ് ഇതിന്റെ പ്രധാന കണ്ണി. ഈ സാധാനം വന്നതെല്ലാം മണിച്ചന്റെ ഗോഡൗലേക്കാണ് വന്നത്. ആ വന്ന മരുന്നാണ് കല്ലുവാതുക്കലിലേക്ക് ഉൾപ്പെടെ എത്തിച്ചത്. അത് കൊടുത്തുവെന്നുള്ള പ്രശ്‌നം മാത്രമെ മണിച്ചനെ സംബന്ധിച്ചുള്ളു. അതുകൊണ്ട് മണിച്ചനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും വിശ്വംഭരൻ പറഞ്ഞു. മണിച്ചൻ നിപരാധിയാണ്. അയാളെ ചതിച്ചതാണ്. ആരാണ് ചതിച്ചത് എന്നതിൽ വ്യക്തയില്ലെന്നും വിശ്വംഭരൻ പറഞ്ഞു.

മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് മദ്യദുരന്തത്തിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബവും പ്രതികരിച്ചു. ഞങ്ങൾക്ക് സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി മോചിപ്പിക്കുന്നതിൽ ഞങ്ങൾക്ക് എന്തിനാണ് എതിർപ്പ്. മോചിപ്പിക്കുന്നതാണ് നല്ലത്. അതിൽ കാര്യമായ എതിർപ്പില്ലെന്നും ഇരകളുടെ ബന്ധുക്കൾ പറഞ്ഞു.

Story Highlights: ‘Manichan case file has not been seen yet’, the governor said, adding that a decision will be taken after his return

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here