റഷ്യന്‍ അധിനിവേശം ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ

യുക്രൈനിലെ റഷ്യന്‍ അധിനിവേശം വരും മാസങ്ങളില്‍ ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചു.
യുദ്ധം തുടര്‍ന്നുപോയാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകും .ക്ഷാമം പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ കൂടിയേ തീരൂ എന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ പറഞ്ഞു. അതേസമയം യുക്രൈനില്‍ റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിലെ സ്റ്റീല്‍ പ്ലാന്റില്‍ തൊള്ളായിരത്തിലേറെ യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയെന്നാണ് റഷ്യന്‍ അവകാശവാദം.
അതിനിടെ കീവിലെ കോടതിയില്‍ യുദ്ധക്കുറ്റങ്ങള്‍ സമ്മതിച്ച് വിചാരണ നേരിട്ട റഷ്യന്‍ സൈനികന്‍ നിരായുധനായ യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. മതിയായ ആയുധങ്ങളും ഭക്ഷ്യവസ്തുക്കളും ഇല്ലാത്തത് റഷ്യന്‍ സൈനികരുടെ നീക്കം പ്രതിസന്ധിയിലാക്കിയെന്ന് ബ്രിട്ടണും അഭിപ്രായപ്പെടുന്നു.
Read Also: അഫ്ഗാനില്‍ ടെലിവിഷന്‍ അവതാരകരായ സ്ത്രീകള്‍ മുഖം മറയ്ക്കണം; ഉത്തരവുമായി താലിബാന്‍ ഭരണകൂടം
ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള 85 നയതന്ത്ര ഉദ്യോഗസ്ഥരെ ഇതിനോടകം റഷ്യ പുറത്താക്കി. റഷ്യക്കാരെ കൂട്ടത്തോടെ പുറത്താക്കിയ യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിക്കെതിരെയാണ് റഷ്യയുടെ പുതിയനീക്കം. റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയ ഖേഴ്‌സണ്‍, മെലിറ്റോപോള്‍, മരിയുപോള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഇപ്പോഴും ഉറപ്പിച്ചുപറയുന്നു.
Story Highlights: russia ukraine war will lead to food crisis says un
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here