Advertisement

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം നേതാവും പഞ്ചായത്ത് അംഗവുമായ എസ്.കൊഗ്ഗുവിനെ അയോഗ്യനാക്കി

May 20, 2022
Google News 2 minutes Read

ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവും കുമ്പള പഞ്ചായത്ത് അംഗവുമായി ശാന്തിപ്പള്ളം എസ്.കൊഗ്ഗുവിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. തദ്ദേശ സ്ഥാനപങ്ങളിലേക്ക് മത്സരിക്കുന്നതിനോ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനോ ഇതിലൂടെ സാധിക്കില്ല.

24 വര്‍ഷം മുന്‍പ് നടന്ന കേസില്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ഡിസംബര്‍ 20ന് ഹൈക്കോടതി 4 വര്‍ഷമായി ഇളവ് ചെയ്ത് ശിക്ഷ ശരിവച്ചു. ശിക്ഷ ഒഴിവാക്കാന്‍ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കി. എന്നാല്‍ സുപ്രിം കോടതി ഹൈക്കോടതി വിധി ശരിവക്കുകയായിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ കൊഗ്ഗുവിനെ അയോഗ്യനാക്കിയത്.

1998 ഒക്ടോബര്‍ 9നാണ് വിനു കൊല്ലപ്പെട്ടത്. ജില്ലാ കോടതി വിധിച്ച ശിക്ഷ ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കെയാണ് കൊഗ്ഗു കുമ്പള പഞ്ചായത്ത് 14ാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജയിച്ചത്. ബിജെപി സഹായത്തോടെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായി. ബിജെപിയില്‍ ഇത് രൂക്ഷമായ തര്‍ക്കത്തിനു ഇടയാക്കുകയും വന്‍ വിവാദമാകുകയും ചെയ്ത സാഹചര്യത്തില്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കൊഗ്ഗു രാജിവച്ചു.

Story Highlights: S Koggu, a CPI (M) leader and panchayat member convicted in a murder case, has been disqualified

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here