‘പാട്നേഴ്സ് ഇൻ ക്രൈം’, ചിപ്‌സ് മോഷ്ടിക്കാൻ കുരങ്ങിനെ സഹായിക്കുന്ന നായ; വിഡിയോ വൈറൽ

നായയും കുരങ്ങനും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സുഹൃത്തായ കുരങ്ങന്റെ കള്ളത്തരത്തിന് കൂടെ നിൽക്കുകയാണ് ഈ നായ. കടയിൽ തൂക്കിയിട്ടിരിക്കുന്ന ചിപ്സ് പാക്കറ്റ് നായയുടെ പുറത്ത് കയറി മോഷ്ടിക്കുകയാണ് കുരങ്ങൻ.
കഴിഞ്ഞ വർഷം ഡിസംബറിൽ പങ്കുവച്ചിരുന്ന വിഡിയോ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നായയും കുരങ്ങനും ശത്രുക്കളാണെന്ന് പറയുന്നവർ ഇത് കാണണമെന്ന ക്യാപ്ഷനോടെയാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോ ഏറ്റെടുത്തത്. ഇൻസ്റ്റാഗ്രാമിൽ വിഡിയോയ്ക്ക് 2,500 ലൈക്കുകളും 29,000 ത്തിലധികം വ്യൂസും ലഭിച്ചു.
The ? trying to pick up a packet of chips with the help of ? is the cutest thing you will watch today ❣️❣️. #goodmorning #dog #dogs #monkey #monkeys #animal #AnimalLovers #cute #lovable #adorable #friendship #bond #team pic.twitter.com/bkMAEU13NC
— Tarana Hussain (@hussain_tarana) May 8, 2022
തന്റെ സുഹൃത്തിനെ ഓർമ്മ വരുന്നുവെന്ന് ചിലർ പറയുമ്പോൾ, ‘ടീം വർക്ക്’ എന്ന് മറ്റുചിലർ കമന്റ് ഇട്ടു. ചിലരാകട്ടെ അഭിപ്രായങ്ങൾ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി, “സമാന്തര പ്രപഞ്ചം” എന്നാണ് ഇവരുടെ കമന്റ്. കുരങ്ങന്മാരും നായ്ക്കളും ചങ്ങാതിമാരാകില്ലെന്ന് പുരാതന കാലം മുതലേ പറയുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ ചില വീഡിയോകൾ അവ തെറ്റാണെന്ന് തെളിയിക്കുകയാണ്.
ഒരു കാട്ടു കുരങ്ങൻ തന്റെ പ്രിയപ്പെട്ട നായക്കൊപ്പം സവാരി ചെയ്യുന്ന വിഡിയോ രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദ ഡോഡോ യൂട്യൂബിൽ ഷെയർ ചെയ്ത വിഡിയോ 10 ലക്ഷത്തിലധികം കാഴ്ചക്കാരെയും 17,000 ലൈക്കുകളും നേടിയിരുന്നു.
Story Highlights: Viral Video: Dog Helps Monkey Steal A Packet Of Chips From Shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here