പിസി ജോർജിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

പിസി ജോർജിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം ഉച്ചയ്ക്ക് ഒന്നര വരെ വസതിയിലുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഒടുവിൽ ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിൽ നിന്ന് പൊലീസ് മടങ്ങി. പി സി ജോര്‍ജിനായി ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നു. പി സി തിരുവനന്തപുരത്താണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞെങ്കിലും ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്യാമ്പ് ചെയ്തിരിക്കുകയായിരുന്നു പൊലീസ് സംഘം. രാത്രി വൈകിയും പിസിയെ കണ്ടെത്താൻ കഴിയാത്തതോടെയാണ് പൊലീസ് മടങ്ങിയത്.
അതേസമയം പി സി യുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയില്‍ വീട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വിദ്വേഷപ്രസംഗത്തില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയത്.
Read Also: പിസി ജോർജിനെതിരെ കേസെടുക്കുന്നത് കേരള സർക്കാരിൻ്റെ ഹിന്ദുവിരുദ്ധ നിലപാട്: ബിജെപി നേതാവ്
എറണാകുളത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയിരുന്നത്. നേരത്തെ തന്നെ പൊലീസ് ഷാഡോയിങ് ഉണ്ടായിരുന്ന വീടാണ് പിസിയുടേത്. അറസ്റ്റുണ്ടായാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്. കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ല സെക്ഷന്‍സ് കോടതിയാണ് തള്ളിയത്. കേസില്‍ അറസ്റ്റ് രേഖപ്പെടത്തുന്നതിന് പാലാരിവട്ടം പൊലീസിന് ഇനി നിയമപ്രശ്നങ്ങളില്ല.
Story Highlights: CCTV footage of PC George