മകനാണെന്ന് അവകാശവാദം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ മധുര സ്വദേശികളായ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടെയും അഭിഭാഷകന്‍ ദമ്പതികള്‍ക്ക് നോട്ടിസ് നല്‍കിയത്.
തങ്ങളുടെ ബയോളജിക്കല്‍ മകനാണ് ധനുഷ് എന്നാണ് മധുര സ്വദേശികളുന്നയിച്ച വാദം. ഇത്തരം വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടിസില്‍ പറയുന്നത്.
Read Also: നിക്കി ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി
ദമ്പതികളുന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മാപ്പ് പറയണമെന്നുമാണ് ധനുഷിന്റെയും പിതാവിന്റെയും ആവശ്യം. ആരോപണത്തില്‍ മാപ്പ് പറയണമെന്നും ഇത് നിഷേധിച്ചുകൊണ്ട് പരസ്യമായി പത്രക്കുറിപ്പ് ഇറക്കണമെന്നും നേരത്തെയും ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു.
Story Highlights: Dhanush sends legal notice to couple claiming him to be their son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here