മദ്യപാനം ചോദ്യം ചെയ്തതിന് പെണ്‍മക്കളെ പിതാവ് തല്ക്കടിച്ച് കൊന്നു

തമിഴ്‌നാട്ടില്‍ മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് രണ്ട് പെണ്‍മക്കളെ തല്ക്കടിച്ച് കൊന്നു. കാഞ്ചീപുരം ജില്ലയിലെ മധുരപ്പാക്കത്താണ് ദാരുണമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദിനി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദീപ എന്നിവരാണ് മരിച്ചത്. പിതാവ് ഗോവിന്ദരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോവിന്ദരാജ് മദ്യപിച്ച് ഉപദ്രവിക്കുന്നത് സഹിക്കാന്‍ കഴിയാതെ ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തിയത്. ഇത് ചോദ്യം ചെയ്ത രണ്ടുമക്കളെയും മരത്തടി കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി.
Read Also: മധ്യപ്രദേശിൽ ഭിന്നശേഷിക്കാരനായ വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തി
വിവരമറിഞ്ഞ നാട്ടുകാര്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കളെ അടിച്ചിട്ട ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
Story Highlights: Father beats daughters to death for questioning alcohol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here