അച്ഛന്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

അച്ഛന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംഭവം. ചാത്തന്നൂർ മാമ്പള്ളിക്കുന്നം ശാരദ ഭവനിൽ ക്ലിബിയാണ് (42) പൊലീസിന്റെ പിടിയിലായത്.
ചാത്തന്നൂർ ഊറാംവിളയിൽ ക്ലിബിയുടെ അച്ഛൻ നടത്തുന്ന സ്ഥാപനത്തിൽ 10 വർഷമായി ജോലി ചെയ്യുന്ന 45കാരിയെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഏറെക്കാലമായി ഇവിടെ ജോലി ചെയ്യുന്നതിനാൽ സ്ഥാപനത്തിന്റെ നടത്തിപ്പും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ഇവരായിരുന്നു. പിതാവിനെ സഹായിക്കാൻ സ്ഥാപനത്തിലേക്ക് ഈയിടെ വന്ന മകൻ ക്ലിബിക്ക് ജോലിക്കാരി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു.
Read Also: പാലക്കാട്ടെ പൊലീസുകാരുടെ മരണം; സ്ഥലമുടമ സുരേഷ് അറസ്റ്റിൽ
സ്ഥാപനത്തിലെ സാമ്പത്തിക കാര്യങ്ങൾ നോക്കേണ്ടതില്ലെന്ന് ജീവനക്കാരിയോട് ക്ലിബി പറയുകയും ഇത് പലതവണ തർക്കത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്നാലെയെത്തിയ ക്ളിബി കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: Man arrested for trying to kill women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here