ഏവിയേഷന്‍ അക്കാദമിയിലെ പരിശീലകന്‍ മോശമായി പെരുമാറി; നാടുവിട്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ നിന്ന് കടന്ന പെണ്‍കുട്ടിയെ കണ്ടെത്തി. പൈലറ്റ് ട്രെയിനിയായിരുന്ന പെണ്‍കുട്ടിയോട് അക്കാദമിയിലെ മുഖ്യപരിശീലകന്‍ മോശമായി പെരുമാറുകയും അവഹേളിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി നാടുവിട്ടത്. 20 മണിക്കൂര്‍ നേരത്തെ അന്വേഷണത്തിനൊടുവില്‍ കന്യാകുമാരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പരിശീലകന്റെ പെരുമാറ്റത്തില്‍ മനംനൊന്ത് നാടുവിട്ടത്. ജീവിതമവസാനിപ്പിക്കാന്‍ പോകുന്നതായി ഇന്നലെ വൈകിട്ട് ബന്ധുക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ചതിന് ശേഷമാണ് പെണ്‍കുട്ടി നാടുവിട്ട് പോയത്. ശബ്ദ സന്ദേശം ലഭിച്ച ബന്ധുക്കള്‍ വലിയ തുറ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 20 മണിക്കൂറിന് ശേഷം കന്യാകുമാരിയില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്.
Read Also: പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന; നീക്കം അറസ്റ്റിന്?
അതേസമയം മാസങ്ങള്‍ക്ക് മുമ്പുള്ള പരിശീലന പറക്കലിന്റെ സമയത്ത് പരിശീലകന്‍ പെണ്‍കുട്ടിക്ക് നേര്‍ക്ക് അതിക്രമം നടത്തി എന്ന് പരാതി ഉയര്‍ന്നിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. സംഭവത്തില്‍ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയും അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം കളിയാക്കിയിരുന്നു. കൂടാതെ സഹപാഠികളുടെ ഭാഗത്തും നിന്നും അവഹേളനം നേരിടേണ്ടി വന്നു. ഈ സാഹചര്യം കൂടിയാണ് നാടുവിടലിന് കാരണമായത്.
Story Highlights: missing girl found from rajiv gandhi aviation academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here