Advertisement

കർണാടകയിൽ വാഹനാപകടം; 9 മരണം, 11 പേർക്ക് പരുക്ക്

May 21, 2022
Google News 2 minutes Read

കർണാടകയിലെ ധാർവാഡിൽ ക്രൂയിസർ കാർ മരത്തിലിടിച്ച് ഒമ്പത് പേർ മരിച്ചു. 11 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ധാർവാഡ് താലൂക്കിലെ ബഡാ ഗ്രാമത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

വാഹനത്തിൽ 20 ഓളം യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം. മാനസുര ഗ്രാമത്തിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ക്രൂയിസർ കാറാണ് അപകടത്തിൽപ്പെട്ടത്.

അനന്യ (14), ഹരീഷ് (13), ശിൽപ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ (35) എന്നിവർ സംഭവസ്ഥലത്തും ചന്നവ (45), മനുശ്രീ (45) എന്നിവർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരുക്കേറ്റ 11 പേരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: cops search for man who pointed laser beam at landing aircraft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here