ഖത്തറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു

ഖത്തറിലെ ലുസൈൽ ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ലുസൈലിലെ ക്രസന്റ് ടവറിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മിനിറ്റുകള്‍ക്കുള്ളില്‍ കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ച് തീ അണച്ചതായും സിവില്‍ ഡിഫന്‍സ് കൂട്ടിച്ചേര്‍ത്തു. തീപിടുത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ പുക വ്യാപിച്ചതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം.
The new crescent building in #lusail, #Qatar caught fire – we can smell the smoke in our home. Let’s pray that are no casualties ??? pic.twitter.com/ByKRrgIXNu
— Boutaïna Azzabi Ezzaouia (@Boutaina) May 21, 2022
Read Also: സുരക്ഷാസേനയ്ക്ക് നേരെ ബോംബേറ്; പലസ്തീൻ ഭീകരനെ വധിച്ച് ഇസ്രായേൽ സൈന്യം
Story Highlights: Fire breaks out in a tower in Lusail – Doha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here