ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചടിച്ചാണ് സിറ്റി കിരീടത്തിൽ മുത്തമിട്ടത്. അവസാന മത്സരം വരെ ഒപ്പത്തിനൊപ്പം നിന്ന ലിവർപൂൾ അവസാന പോരാട്ടത്തിൽ വോൾവ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചെങ്കിലും രണ്ടിനെതിരെ മൂന്ന് ഗോളിന് ആസ്റ്റൻ വില്ലയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടം നിലനിർത്തുകയായിരുന്നു.
Read Also: ഐ-ലീഗ് കിരീടത്തിനരികെ ഗോകുലം; നെരോക്കയെ 4 ഗോളിന് പരാജയപ്പെടുത്തി
38 മത്സരങ്ങളിൽനിന്ന് ലിവർപൂളിന് 92ഉം സിറ്റിക്ക് 93ഉം പോയന്റാണ് ലഭിച്ചത്. 74 പോയന്റുമായി ചെൽസി മൂന്നും 71 പോയന്റുമായി ടോട്ടനം നാലും സ്ഥാനം നേടി ചാമ്പ്യൻസ് ലീഗ് ടിക്കറ്റുറപ്പിച്ചിട്ടുണ്ട്. ടോട്ടനം നോർവിച്ച് സിറ്റിയെ മടക്കമില്ലാത്ത അഞ്ച് ഗോളിനാണ് തകർത്തുവിട്ടത്. അവസാന മത്സരത്തിൽ ചെൽസി 2-1നാണ് വാട്ട്ഫോഡിനെ തോൽപിച്ചത്.
Story Highlights: Manchester City win English Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here