സുരക്ഷാസേനയ്ക്ക് നേരെ ബോംബേറ്; പലസ്തീൻ ഭീകരനെ വധിച്ച് ഇസ്രായേൽ സൈന്യം

സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം നടത്തിയ പലസ്തീൻ ഭീകരനെ വധിച്ച് ഇസ്രായേൽ സേന. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിലെ അംഗമായ 17 കാരനെയാണ് വധിച്ചത്. വെസ്റ്റ് ബാങ്ക് സിറ്റിയിലെ ജെനിനിലായിരുന്നു സംഭവം.
ശനിയാഴ്ച ജെനിനിൽ എത്തിയ ഭീകരർ സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ ബോംബ് എറിയുകയും, വെടിയുതിർക്കുകയുമായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതേ തുടർന്നാണ് 17കാരൻ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ സംഘർഷ മേഖലകളിൽ ഒന്നാണ് വെസ്റ്റ് ബാങ്ക്. അതിനാൽ വൻ സേനാവിന്യാസമാണ് ഇവിടെയുള്ളത്.
Read Also: വീണ്ടും ഇസ്രയേൽ – പലസ്തീൻ ഏറ്റുമുട്ടൽ ; ഗാസയിൽ വ്യോമാക്രണം നടത്തി ഇസ്രയേൽ
സംഭവ ശേഷം ഇയാളുടെ പക്കൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. ഇത് പരിശോധിച്ചതിൽ നിന്നുമാണ് ഭീകരൻ ആണെന്ന് വ്യക്തമായത്. തോക്കും സ്‌ഫോടക വസ്തുക്കളുമായി നിൽക്കുന്ന ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്നും ഇസ്രായേൽ സേന കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മാർച്ച് മുതൽ ജെനിൻ മേഖല ഇസ്രായേൽ സേനയുടെ നിയന്ത്രണത്തിലാണ്.
Story Highlights: Palestinian teen shot and killed in exchange of fire with Israeli military in Jenin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here