പുത്തുമലയില്‍ കണ്ണീര്‍ തോരുന്നില്ല; പുനരധിവാസം ഇനിയും ഉറപ്പാകാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍

പ്രളയം സമാനതകളില്ലാത്ത ദുരന്തം വിതച്ചുപോയ പുത്തുമലയില്‍ ശേഷിച്ച മനുഷ്യരുടെ പുനരധിവാസം ഇനിയും ഉറപ്പായിട്ടില്ല. പുനരധിവാസത്തില്‍ തഴയപ്പെട്ടതോടെ മുന്‍പ് പാഡികളില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ ഇന്ന് കടുത്ത ദുരിതത്തിലാണ്. പാഡികളില്‍ താമസിച്ചിരുന്നവര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് പുനരധിവാസത്തിനായി രൂപീകരിച്ച ജനകീയ സമിതിയുടേയും സര്‍ക്കാരിന്റേയും കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ നാളിത്ര കഴിഞ്ഞിട്ടും യാതൊരു തീരുമാനവുമാകാത്തത് വീട് നഷ്ടപ്പെട്ട ഈ മനുഷ്യരെ വലയ്ക്കുകയാണ്.
പുത്തുമല ദുരന്തത്തിന്റെ പുനരധിവാസത്തില്‍ 94 പേര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിച്ചത്. പാഡികളില്‍ താമസിച്ചിരുന്ന സ്വന്തമായി വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ എന്തിന് വീടുവച്ച് നല്‍കണമെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. പഞ്ചായത്തും മാറിവന്ന എംഎല്‍മാരും വീട് ലഭിക്കുമെന്ന് ഇവര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇതൊന്നും എവിടെയുമെത്തിയില്ല.
Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്…
ഒരായുസിന്റെ മുഴുവന്‍ സമ്പാദ്യവും ഒലിച്ച് പോയവര്‍ക്ക് മുന്നില്‍ കനത്ത മഴയും ഉരുള്‍ പൊട്ടല്‍ ഭീഷണിയും ഇപ്പോഴും ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ഉരുള്‍ പൊട്ടലുണ്ടായപ്പോള്‍ സ്‌കൂളിലേയും പോസ്റ്റ് ഓഫിസിലേയും ക്യാംപുകളില്‍ മാറിമാറി താമസിച്ചാണ് ഈ മനുഷ്യര്‍ സ്വന്തം ജീവന്‍ കാത്തത്. പുനരധിവാസത്തില്‍ ഉള്‍പ്പെടാത്ത പലര്‍ക്കും സന്നദ്ധ സംഘടനകള്‍ സഹായമെത്തിച്ചിരുന്നു. എന്നാല്‍ അവിടെയും തഴയപ്പെട്ട നിരവധിപ്പേരുണ്ട്. അധികൃതര്‍ തങ്ങളുടെ ദുരിതം മനസിലാക്കുമെന്നും പുനരധിവാസമെന്ന ആവശ്യം നടപ്പിലാക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവര്‍ ജീവിക്കുന്നത്.
Story Highlights: rehabilitation is not yet assured for many families in puthumala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here