തൃശൂരിലും വടകരയിലും വാഹനാപകടം; നാല് പേര്‍ മരിച്ചു

തൃശൂരിലും വടകരയിലുമായി ഇന്നുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. തൃശൂര്‍ ഗോവിന്ദപുരം സംസ്ഥാന പാതയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ പൈലി, റോസ്‌ലി എന്നിവരാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമാണ്.
തിരുവല്ലയില്‍ നിന്ന് പഴനിയിലേക്ക് പോകുന്ന ബസും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്. 14 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
Read Also: സില്‍വര്‍ ലൈനല്ല, കേരളത്തിന്റേത് ഡാര്‍ക്ക് ലൈന്‍; നന്ദിഗ്രാം ഓര്‍മവേണമെന്ന് മേധാ പട്കര്‍
വടകരയില്‍ കെ ടി ബസാറിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രാജേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരാളുടെ നില ഗുരുതരമാണ്.
Story Highlights: trissur and vadakara accident four death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here